കിച്ചണിലെ കൗണ്ടർടോപ് മെറ്റീരിയലുകളിൽ എളുപ്പത്തിൽ സംരക്ഷിക്കാവുന്നത് ഏതാണ്? ഇവ എങ്ങനെയാണ് വൃത്തിയാക്കി സൂക്ഷിക്കുന്നത്?
ഗ്രാനൈറ്റ് കൗണ്ടർടോപ്പുകൾ സോപ്പുവെള്ളത്തിലോ അല്ലെങ്കിൽ മൃദു ആയ ഏതെങ്കിലും അണുനാശിനി ഉപയോഗിച്ചോ വൃത്തിയാക്കാം. ഗ്രാനൈറ്റിന്റെ സുഷിര സ്വഭാവം കറകൾ പോകാത്തതിന് കാരണമാകുന്നതിനാൽ ഈ സുഷിരങ്ങൾ ഇടയ്ക്കിടെ സീൽ ചെയ്യണം. ഗ്രാനൈറ്റിന്റെ ഏറ്റവും മികച്ച സവിശേഷത അതിലെ ചെറിയ പോറലുകൾ നിറവുമായി ചേരുന്ന എപോക്സി അല്ലെങ്കിൽ റെസിൻ ഉപയോഗിച്ച് മറയ്ക്കാൻ കഴിയും എന്നതാണ്. ഗ്രാനൈറ്റിന്റെ പോളിഷ് മങ്ങിയാൽ അത് എളുപ്പത്തിൽ ബഫ് ചെയ്തോ റിപോളിഷ് ചെയ്തോ വീണ്ടും മിനുക്കാനാകും.
ഗ്രാനൈറ്റ് പോലെ, എഞ്ചിനീയേർഡ് ക്വാർട്സ് കൗണ്ടർടോപ്പുകൾ സോപ്പ് വെള്ളമോ മൃദുവായ ഏതെങ്കിലും അണുനാശിനി ഉപയോഗിച്ചോ വൃത്തിയാക്കാൻ സാധിക്കും. എന്നിരുന്നാലും, എഞ്ചിനീയേർഡ് ക്വാർട്സ് കൗണ്ടർടോപ്പ് പരിപാലിക്കാൻ എളുപ്പമാണ്. കാരണം ഇതിന് ഇടയ്ക്കിടയ്ക്ക് സീലിംഗ് ചെയ്യേണ്ട ആവശ്യമില്ല. മാത്രമല്ല വിവിധ സൂഷ്മാണുക്കളുടെ വളർച്ചയെ സഹായിക്കുന്നുമില്ല.അതുകൊണ്ട് തന്നെ എഞ്ചിനീയേർഡ് ക്വാർട്സ് എപ്പോഴും വളരെ ശുചിയായിരിക്കുന്നു.
For more details call : 8078090000, 7558902444, 0471 4066605