എളുപ്പത്തിൽ ജോലി ചെയ്തു തീർക്കാവുന്ന മനോഹരമായ അടുക്കളയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്?
നിങ്ങൾ ശ്രദ്ധിക്കേണ്ടതു ഇത്രമാത്രം…
അടുക്കള ജോലികൾ എളുപ്പമാക്കാനും കംഫർട്ടബിൾ ആയി ജോലി ചെയ്യാൻ സാധിക്കുന്ന രീതിയിലും കിച്ചൺ ഡിസൈൻ ചെയ്യാൻ ശ്രദ്ധിക്കണം. അടുപ്പിൽ നമ്മൾ പാചകം ചെയ്ത് കൊണ്ട് നിൽക്കുമ്പോൾ വെള്ളം എടുക്കുന്നതിനുള്ള സൗകര്യത്തിനായി കിച്ചണിലെ അടുപ്പിന് മീതെയുള്ള ഇരുമ്പ് തട്ടിന്റെ ഇടത് സൈഡിൽ സിങ്കും വാട്ടർ പ്യൂരിഫയറും കൊടുക്കാത്തതായിരിക്കും നല്ലത്. മിക്സി പോലുള്ള ഉപകരണങ്ങൾ സിങ്കിന്റെ അടുത്തുള്ള കോർണറിലെ പ്ളഗ് പോയിന്റിൽ കൊടുക്കുന്നതായിരിക്കും ഉചിതം.കുക്കിംഗ് റേഞ്ച് റിപ്പയറിനും OR റീപ്ലേസിനും സൗകര്യപ്രദമായിട്ടുള്ള സ്ഥലത്ത് ഇൻസ്റ്റാൾ ചെയ്യുന്നതാണ് നല്ലത്.അതുപോലെ
മൈക്രോ ഓവൻ ബ്രേക്‌ഫാസ്റ്റ് ടേബിളും ആയി വരത്തക്ക രീതിയിൽ ചെയ്യാൻ സാധിക്കും.സിങ്കിന്റെ താഴെയുള്ള ക്യാബിനറ്റിൽ വേസ്റ്റ് ബാസ്‌ക്കറ്റും ഡിറ്റർജന്റ് ഹോൾഡറും ഫിക്സ് ചെയ്യാം. കൂടാതെ സിങ്കിന്റെ മുകളിൽ ഡിഷ് റാക്ക് ഫിറ്റ് ചെയ്യാം.
ഹോബിന്റെ താഴെയുള്ള ക്യാബിനറ്റിൽ കത്തികളും പ്ലെയിൻ ബാസ്കറ്റുകളും വെയ്ക്കുന്നതാണ് സൗകര്യപ്രദം .
സ്റ്റോറേജ് സൗകര്യത്തിനായി കോർണർ ആക്‌സസറീസ് നോർമൽ ക്യാബിനറ്റായി ചെയ്യുന്നതാണ് ഉചിതം. ഫ്രിഡ്ജ് ഒരു എൻഡിൽ കൊടുത്താൽ മതി. ബേസ് യൂണിറ്റിന്റെ ബാക്കി ഭാഗത്ത് ഉചിതമായ ആക്സസറീസ് ഒക്കെ പ്ലെയിൻ ക്യാബിനറ്റ് ആയി ഫിക്സ് ചെയ്യുന്നത് നന്നായിരിക്കും.
For more details call : 8078090000, 7558902444, 0471 4066605